കോട്ടയം: സമ്മാനമില്ലെന്ന് കരുതി ചവറ്റുകുട്ടയിൽ എറിഞ്ഞ ലോട്ടറി ടിക്കറ്റിലൂടെ 75 ലക്ഷം സ്വന്തമാക്കി മുറുക്കാന്‍ കടക്കാരന്.
കോട്ടയം മെഡിക്കൽ കോളേജിനു മുന്നിൽ മുറുക്കാൻ കട നടത്തുന്ന ചന്ദ്രബാബുവിനെ തേടിയാണ് ഭാഗ്യം എത്തിയത്. തിങ്കളാഴ്ച നറുക്കെടുത്ത വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപയാണ് ഇദ്ദേഹത്തിന് സ്വന്തമായത്.
സമ്മാനമില്ലെന്ന് കരുതി ചന്ദ്ര ബാബു ടിക്കറ്റ് ചുരുട്ടിയെറിയുക ആയിരുന്നു. എന്നാൽ, സുഹൃത്ത് തങ്കച്ചന് തോന്നിയ സംശയമാണ് ആ ഭാഗ്യം ചന്ദ്ര ബാബുവിനെ വീണ്ടും തേടിയെത്തിയത്.
വല്ലപ്പോഴും ഭാഗ്യപരീക്ഷണം നടത്താറുള്ള ചന്ദ്ര ബാബു തമിഴ്നാട് സ്വദേശിയായ കച്ചവടക്കാരനിൽ നിന്നുമാണ് ടിക്കറ്റ് എടുത്തത്. ചൊവ്വാഴ്ചയാണ് അദ്ദേഹം ഫലം നോക്കിയത്.
എന്നാൽ ചെറിയ തുകകൾ മാത്രം നോക്കിയ ചന്ദ്രബാബു നിരാശയോടെ ടിക്കറ്റ് ചവറ്റുക്കുട്ടയിൽ എറിയുകയായിരുന്നു. സുഹൃത്ത് തങ്കച്ചനെത്തി തന്റെ ടിക്കറ്റ് സമ്മാനത്തിന് അടുത്ത നമ്പർ ആണെന്നു പറഞ്ഞപ്പോഴാണു ചന്ദ്രബാബു ടിക്കറ്റ് വീണ്ടും തപ്പിയെടുത്തത്.
പിന്നാലെയാണ് നമ്പർ ഒത്തുനോക്കി തനിക്കാണ് ഒന്നാം സമ്മാനമെന്ന് ചന്ദ്രബാബു മനസ്സിലാക്കിയത്.
വാരിക്കോരി മാർക്ക് നൽകുന്നത് സർക്കാരിന്റെ നയമല്ല, എസ്എസ്എല്‍സി പരീക്ഷാഫലം ജൂണ്‍ 15 ന് മുമ്പ് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി
സ്വന്തമായി കിടപ്പാടം ഇല്ലാത്ത ചന്ദ്രബാബുവിന്, 5 സെന്റ് സ്ഥലവും ഒരു വീടും സ്വന്തമാക്കണമെന്നാണ് ആഗ്രഹം. കഴിഞ്ഞ 40 വർഷത്തിലേറെയായി മെഡിക്കൽ കോളേജ് പരിസരത്ത് വിവിധ ജോലികൾ ചെയ്തുവരികയാണ് മല്ലപ്പള്ളി കാടിക്കാവ് കുളത്തൂർ സ്വദേശി ചന്ദ്രബാബു.
ഇവിടെയൊരു ലോഡ്ജിലാണ് ഇദ്ദേഹത്തിന്റെ താമസം. ഇപ്പോൾ ഉന്തുവണ്ടിയിൽ മുറുക്കാൻ കട നടത്തിവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക