ഉമ്മ സുല്‍ഫത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മലയാളികളുടെ പ്രിയനടന് ദുല്‍ഖര്‍ സല്മാന്. പിറന്നാള്‍ ദിനത്തില്‍ ഉമ്മയ്ക്ക് സ്നേഹചുംബനം നല്കുന്ന ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ താരം പങ്കുവച്ചു.
”എന്റെ പ്രിയപ്പെട്ട ഉമ്മച്ചിക്ക് ജന്മദിനാശംസകള്. ഇന്നായിരുന്നു ആ സവിശേഷമായ ദിവസം, ഓരോ ചെറിയ കാര്യങ്ങളിലും ഉമ്മയുടെ പ്രതികരണം ഞങ്ങള്‍ ഇഷ്ടപ്പെട്ടു. ഉമ്മയ്ക്കായി ഓരോന്ന് ചെയ്യാന്‍ ഉമ്മ മനസില്ലാമനസോടെ സമ്മതിക്കുന്ന ഒരേയൊരു ദിവസമാണ് ജന്മദിനം. ഉമ്മ ഇന്ന് ഏറ്റവും സന്തോഷവതിയായ ബര്‍ത്ത്ഡേക്കാരിയായിരുന്നു. ലവ് യു ഉമ്മ,” ദുല്‍ഖര്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക