മലനിരകളുടെ രാജ്ഞിയായ ഡാർജീലിങ് ഹിൽ സ്റ്റേഷനിലേക്ക് ഒരു യാത്ര നടത്താം. വെസ്റ്റ് ബംഗാളിന്റെ വടക്ക് പടിഞ്ഞാറ് സിലിഗുരി എയർപോർട്ടിൽ നിന്നു മൂന്ന് മണിക്കൂർ ഹിമാലയൻ മലനിരകളിലൂടെ യാത്ര ചെയ്താൽ ഡാർജീലിങ് ഹിൽ സ്റ്റേഷനിൽ എത്താം.
റോഡിനിരുവശവും നോക്കെത്താ ദൂരത്തോളം തേയിലത്തോട്ടങ്ങൾ. തേയിലമണമുള്ള ആ യാത്രയിൽ, വഴിയോരം ചേർന്നു കടന്നുപോകുന്ന ചരിത്ര പ്രസിദ്ധമായ ഹിമാലയൻ ട്രെയിൻ ഏറ്റവും മനോഹരമായ കാഴ്ചയാണ്.
ആകാശത്തേക്ക് കറുത്ത പുകകൾ ഉയർത്തി ചൂളം വിളികളുമായി മലനിരകളെ തഴുകിത്തലോടി എത്തിയ ആ കൽക്കരി ട്രെയിനുകൾ ഡാർജീലിങ്ങിന്റെ പ്രൗഢിയും പാരമ്പര്യവും ഓർമപ്പെടുത്തി.
1881ൽ ബ്രിട്ടീഷുക്കാരുടെ വേനൽക്കാല വിശ്രമകേന്ദ്രം ആയിരുന്ന കാലത്തു പണിതീർത്തതാണ് ജൽപായിഗുരിയിൽ നിന്നു ഡാർജീലിങ് വരെ 88 കിലോമീറ്റർ നീണ്ടുകിടക്കുന്ന ഡാർജീലിങ് ഹിമാലയൻ റെയിൽവേ. ഇന്നിത് യുനെസ്കോയുടെ ലോക ടൂറിസം പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി സംരക്ഷിച്ചിരിക്കുന്നു.
സമുദ്രനിരപ്പിൽ നിന്ന് 690 മീറ്റർ ഉയരത്തില്‍ നിന്ന് പതിക്കുന്ന അംബോളി വെള്ളച്ചാട്ടം; അതിസുന്ദരമായ ഈ വെള്ളച്ചാട്ടത്തിന് ചുറ്റും മറ്റ് നിരവധി വെള്ളച്ചാട്ടങ്ങളും !
മലഞ്ചെരിവുകൾ കീഴടക്കി ഡാർജീലിങ്ങിലേക്ക് അടുക്കുംതോറും താഴെ സിലിഗുരി നഗരം കാഴ്ചയിൽ നിന്നു മറച്ച് കോടമഞ്ഞ് മൂടിയിരുന്നു. പൊതുവെ വിജനമായ പാതയിൽ സന്ദർശനം കഴിഞ്ഞ മലയിറങ്ങുന്ന യാത്രക്കാരെ കാണാം.
ഡാർജീലിങ് “ഇടിമിന്നലുകളുടെ നാട്” എന്നും അറിയപ്പെടുന്നു. കൊളോണിയൽ ആധിപത്യത്തിന്റെ ഓർമയുണർത്തുന്ന നിർമിതികളും കേന്ദ്രങ്ങളും ഡാർജിലിങ്ങിന്റെ ചരിത്ര പ്രാധാന്യം അനുസ്മരിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക