മഹാരാഷ്ട്രയില്‍ കാണുന്ന മനോഹരമായ ഒരു ഹില്‍സ്റ്റേഷനാണ് അംബോളി. ഗോവയുടെ ബീച്ചുകളിലേക്ക് എത്തുന്നതിനു തൊട്ടുമുന്‍പേയുള്ള അവസാന ഹില്സ്റ്റേഷന് എന്നും പറയാം.
സമുദ്രനിരപ്പിൽ നിന്ന് 690 മീറ്റർ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന അംബോളി ഇന്ത്യയിലെ വളരെ പ്രധാനപ്പെട്ട ഒരു ഇക്കോ ഹോട്ട്സ്പോട്ട് ആണെന്ന് മാത്രമല്ല, നിരവധി സഞ്ചാരികളുടെ മനംകവര്‍ന്ന ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷന്‍ കൂടിയാണ്. കണ്ണുകള്‍ക്ക് ഉത്സവം പകരുന്ന ഒട്ടനവധി കാഴ്ചകള്‍ ഈ പരിസരങ്ങളില്‍ ഉണ്ട്.
കാണുമ്പോള്‍ ഒറ്റനോട്ടത്തില്‍ കുതിരയുടെ മുഖത്തിന്റെ ആകൃതി; പശ്ചിമഘട്ടത്തിലെ രണ്ടാമത്തെ വലിയ വന്യജീവി സംരക്ഷിത പ്രദേശമായ കുദ്രിമുഖിലേക്കൊരു യാത്ര !
അംബോളി വെള്ളച്ചാട്ടം
സമുദ്രനിരപ്പിൽ നിന്ന് 690 മീറ്റർ ഉയരത്തില്‍ നിന്ന് പതിക്കുന്ന വെള്ളച്ചാട്ടമാണിത്. അംബോളിയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഇവിടെ സസ്യജാലങ്ങളും സമൃദ്ധമാണ്.
അതിസുന്ദരമായ ഈ വെള്ളച്ചാട്ടത്തിന് ചുറ്റും മറ്റ് നിരവധി വെള്ളച്ചാട്ടങ്ങളും ഉണ്ട്, ഉയരത്തില്‍ നിന്നും പാല്‍നുര ചിന്നിച്ച്, വെള്ളം താഴേക്ക് പതിക്കുന്നതും പശ്ചാത്തലത്തില്‍ കണ്ണിനു കുളിര്‍മ പകരുന്ന പച്ചപ്പിന്റെയുമെല്ലാം കാഴ്ച അവിസ്മരണീയമായ അനുഭവമാണ്. മഴക്കാലമാണ് വെള്ളച്ചാട്ടം കൂടുതല്‍ സമൃദ്ധമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക