ഇരിങ്ങാലക്കുടയിൽ ലിമിറ്റഡ് സ്റ്റോപ്പ് ബസിൽ നിന്ന് തെറിച്ച് വീണ് യുവതിക്ക് പരിക്കേറ്റു. ഇരിങ്ങാലക്കുട കാട്ടൂർ റോഡിൽ നിന്നും ബൈപാസ് റോഡിലേയ്ക്ക് തിരിയുന്ന വളവിലാണ് അപകടം നടന്നത്.
തൃശൂരിലേയ്ക്ക് പോവുകയായിരുന്ന മതിലകം സ്വദേശി മഞ്ഞളി വീട്ടിൽ അലീന ജോയ് എന്ന യുവതിയാണ് ബസിൽ നിന്നും വീണത്.
തൃശൂരിലേയ്ക്ക് പോവുകയായിരുന്ന കെ എൽ 45 4599 നമ്പർ എം എസ് മേനോൻ ലീമീറ്റഡ് സ്റ്റോപ്പ് ബസിൽ നിന്നാണ് യുവതി വീണത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക