പത്തനംതിട്ട പന്തളത്ത് യുവാവിനെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മുളങ്കുഴ സ്വദേശി വർഗീസ് ഫിലിപ്പാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോടെ നാട്ടുകാരാണ് മൃതദേഹം കണ്ടത്.
മൃതദേഹത്തിൽ സംഘർഷത്തിൽ പരിക്കേറ്റതിന്റെ ലക്ഷണങ്ങളുണ്ട്. കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
മോഷണം, പിടിച്ചുപറി, അബ്കാരി കേസുകളിൽ പ്രതിയാണ് കൊല്ലപ്പെട്ട വർഗീസ് ഫിലിപ്പ്. കഴിഞ്ഞ ദിവസം പന്തളത്തെ പള്ളിയിലെ പെരുനാളിനിടയിലും സംഘർഷമുണ്ടാക്കിയതിനും വർഗീസ് ഫിലിപ്പിനെതിരെ പൊലീസ് കേസെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക