പ്രഥമ കേരള ഗെയിംസിന്റെ അത്ലറ്റിക് മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. മത്സരങ്ങൾ നടക്കുക തിരുവനന്തപുരം യൂണിവേഴ്സ്റ്റി സ്റ്റേഡിയത്തിലാണ്.
അത്ലറ്റിക് വിഭാഗത്തിൽ 14 ജില്ലകളിൽ നിന്നുമായി നൂറിലധികം താരങ്ങളാണ് മാറ്റുരയ്ക്കുന്നത്. ഗെയിംസിനോടനുബന്ധിച്ചുള്ള അക്വാട്ടിക് മത്സരങ്ങൾ ഇന്നും തുടരും.
അതേസമയം മെഡൽ വേട്ടയിൽ തിരുവനന്തപുരത്തിന്റെ ആധിപത്യം തുടരുകയാണ്. 22 സ്വർണവും എട്ട് വെള്ളിയും 10 വെങ്കലവുമായി തിരുവനന്തപുരം ഒന്നാം സ്ഥാനത്താണ്. 19 മെഡലുകളുമായി എറണാകുളമാണ് രണ്ടാം സ്ഥാനത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക