കോഴിക്കോട് : കോഴിക്കോട് എംഡിഎംഎയുമായി യുവാവ് പിടിയിൽ . ചാലപ്പുറം പെരുങ്കുഴിപ്പാടം രാഖിൽ(22)നെയാണ് പിടികൂടിയത്. ചേവരമ്പലം പരിസരത്ത് നിന്നും വാഹന പരിശോധനക്കിടെയാണ് യുവാവ് മയക്കുമരുന്നുമായി പിടിയിലായത്.
ബംഗളൂരുവില്‍ നിന്നുമാണ് പ്രതി മയക്കുമരുന്ന് കൊണ്ടുവന്നതെന്നും സമാന രീതിയിൽ മയക്കുമരുന്ന് കടത്തികൊണ്ടു വരുന്ന സംഘങ്ങങ്ങളുമായി ഇയാൾക്ക് ബന്ധമുണ്ടെന്നും പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നും പൊലീസിന് മനസിലായിട്ടുണ്ട്.
40 ഗ്രാം എംഡിഎംഎയുമായി രണ്ടുപേരെ കഴിഞ്ഞാഴ്ച ഡൻസാഫ് സ്ക്വാഡ് കുന്ദമംഗലത്തു നിന്നും പിടികൂടിയിരുന്നു.
തമിഴ്നാട്ടിൽ നിന്ന് ലോറിയിൽ കാസർകോട്ടെ മാര്‍ക്കറ്റിലെത്തിച്ച 200 കിലോ പഴകിയ മത്സ്യം പിടികൂടി
പ്രതിയുമായി മയക്കുമരുന്ന് ഇടപാട് നടത്തുന്നവരെ കുറിച്ചും, ഇയാൾക്ക് ഇതിന് വേണ്ടി സാമ്പത്തിക സഹായം നൽകിയവരെ കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക