ഇടുക്കി സൂര്യനെല്ലിയിൽ കൊളുക്കുമലയിലേക്ക് പോയ ജീപ്പ് മറിഞ്ഞ് ഏഴ് വിനോദ സഞ്ചാരികൾക്ക് പരിക്ക്. രണ്ടു പേരുടെ നില ഗുരുതരമാണ്. ഇവരെ തേനി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
സ്വകാര്യ ക്യാംപിങ് സൈറ്റിൽ നിന്ന് കൊളുക്കുമലയിലേക്ക് സഞ്ചാരികളുമായി പോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്.150 അടിയോളം താഴ്ചയിലേക്ക് ജീപ്പ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഡ്രൈവർ മദ്യപിച്ചതാണോ അപകടകാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഡ്രൈവർ ഉൾപ്പടെ ഏഴ് പേരാണ് ജീപ്പിൽ ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക