ശ്രീനാഥ് ഭാസി നായകനാകുന്ന പുതിയ ചിത്രം ‘ചട്ടമ്പി’യുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ശ്രീനാഥ് ഭാസിയുടെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് പോസ്റ്റര്‍ പങ്കുവച്ചത്. അടുത്ത ചിത്രത്തിനായുളള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി. ഇടുക്കിക്കുള്ളില് നിന്നുള്ള യഥാര്‍ത്ഥ കഥ പറയുന്ന ചിത്രമാണിത് എന്നും താരം കുറിച്ചു
ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് വ്യത്യസ്തമായ രീതിയിലൂടെയാണ് അണിയറ പ്രവർത്തകർ ചെയ്തത്. ശ്രീനാഥ് ഭാസിയുടെ സോഷ്യൽ മീഡിയ പേജുകളിൽ ഒരു ആരാധകനോട് സംസാരിക്കുന്ന രീതിയിൽ ഇട്ട ഒരു വീഡിയോയിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ വരുന്ന വിവരം പ്രേക്ഷകര്‍ അറിഞ്ഞത്. ആ വീഡിയോയിൽ പറയും പ്രകാരം സിനിമയുടെ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജുകളിലേക്ക് ഒരു മെസ്സേജ് അയക്കുന്നവർക്ക് സോഷ്യൽ മീഡിയയിൽ റിലീസ് ചെയ്യുന്നതിന് മുന്‍പുതന്നെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കാണാൻ പറ്റുന്ന ഒരു ഓട്ടോമേറ്റഡ് സിസ്റ്റമാണ് ഒരുക്കിയിരുന്നത്.
മണിക്കൂറുകൾക്കുള്ളിൽ തന്നെ സിനിമയുടെ സോഷ്യൽ മീഡിയ പേജുകളിൽ പതിനായിരത്തോളം അഭ്യർഥനകളാണ് എത്തിയത്. സിനിമയുടെ റീൽ ബ്രാൻഡിംഗ് കൈകാര്യം ചെയ്യുന്നത് റീൽ ട്രൈബ് ആണ്. സാധാരണ രീതിയിൽ നിന്നും മാറി, നേരിട്ട് പോസ്റ്റർ കാണിക്കാതെ കോടമഞ്ഞും, ഉൾക്കാടും, പാറക്കെട്ടുകളും നിറഞ്ഞ ഒരു പ്രദേശത്തെ ഡ്രോൺ ഷോട്ടിൽ ചിത്രീകരിച്ച വീഡിയയോയുടെ അവസാനമാണ് പാറപ്പുറത്ത് പതിച്ചിരിക്കുന്ന പോസ്റ്റർ കാണിക്കുന്നത്.
22 ഫീമെയില്‍ കോട്ടയം, ഡാ തടിയാ, ഗ്യാങ്സ്റ്റര്‍ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ അഭിലാഷ് എസ്. കുമാറിന്റെ സംവിധാന അരങ്ങേറ്റമാണ് ചിത്രം. നിറഞ്ഞ ഒരു പ്രദേശത്തെ ഡ്രോണ്‍ ഷോട്ടില്‍ ചിത്രീകരിച്ച വീഡിയയോയുടെ അവസാനമാണ് പാറപ്പുറത്ത് പതിച്ചിരിക്കുന്ന പോസ്റ്റര്‍ കാണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക