വാഷിംഗ്ടൺ: അമേരിക്കയിൽ കഴിഞ്ഞ ദിവസം ആകാശത്ത് കണ്ട വിചിത്ര പ്രതിഭാസത്തിന്റെ ചിത്രം ചർച്ചയാവുകയാണ്. തിളക്കമുള്ള ഒരു അപൂർവ്വ ഭീകരരൂപം ആകാശത്തൂടെ പാഞ്ഞ് പോകുന്നതാണ് ചിത്രത്തിലുള്ളത്. ഭീകരരൂപത്തെ പൊതിഞ്ഞ് പ്രകാശ വലയവും ഉണ്ടായിരുന്നു.
ഒരു ഭീമൻ ജെല്ലിഫിഷ് ആകാശത്ത് കൂടി പോകുന്ന പ്രതീതിയാണ് ഈ ദൃശ്യം സൃഷ്ടിച്ചതെന്ന് അതിനെ നേരിൽക്കണ്ട ആളുകൾ പറഞ്ഞു. ഇതൊരു സ്പേസ് എക്സ് ഫാൽക്കൺ 9 റോക്കറ്റ് ആണെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.
ബംഗാൾ ഉൾക്കടലിലെ അതി തീവ്ര ന്യൂനമർദ്ദം ഇന്ന് അസാനി ചുഴലിക്കാറ്റായി മാറും; ആന്ധ്ര ഒഡീഷ തീരങ്ങളിൽ മഴ മുന്നറിയിപ്പ്
ഫ്ളോറിഡയിലെ കെന്നഡി സ്പെസ് സെന്ററിൽ നടന്ന വിക്ഷേപണത്തിൽ ആകാശത്തേയ്ക്ക് ഉയർന്ന റോക്കറ്റാണ് ഇത്തരത്തിൽ രൂപമുണ്ടാകാൻ കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക