വെറും ഒരു രൂപയ്ക്ക് ഇഡ്ഡലി വിൽക്കുന്ന കമലാദൾ എന്ന തമിഴ്നാട്ടുകാരി മുത്തശ്ശിയുടെ കഥ കുറച്ചു നാളുകൾക്ക് മുൻപ് മുൻപ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അതോടെ ആളുകൾ ഇവരെ ഇഡ്ഡലിയമ്മ എന്ന് വിളിച്ചുതുടങ്ങി.
ഈ ജീവിതകഥ ശ്രദ്ധയിൽപ്പെട്ട വ്യവസായി ആനന്ദ് മഹീന്ദ്ര, ഇവർക്ക് ഇവർക്ക് വീടും പുതിയ കടയും വച്ചു നൽകുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ഇന്ന് മാതൃദിനത്തിൽ ആ വീട് അദ്ദേഹം അമ്മയ്ക്ക് കൈമാറി.
കരുത്തന്മാരായ ഗ്ലോസ്റ്ററിനും ഫോർച്യൂണറിനുമൊപ്പം തോളോടു തോൾ ചേർന്നു നിൽക്കാനുള്ള തലയെടുപ്പും സ്വന്തമാക്കി ജീപ്പിന്റെ പുതിയ 7 സീറ്റർ എസ്യുവി
‘മറ്റുള്ളവർക്ക് സന്തോഷമേകാൻ ജീവിതം മാറ്റിവച്ചൊരാൾക്ക് അൽപം സന്തോഷമേകാൻ സാധിക്കുന്നതിലും വലിയ സന്തോഷമില്ല’ എന്ന് ട്വീറ്റ് ചെയ്താണ് ആനന്ദ് മഹീന്ദ്ര കമലമ്മയുടെ പുതിയ വീടിന്റെ വിഡിയോ പങ്കുവച്ചിരിക്കുന്നത്.
Immense gratitude to our team for completing the construction of the house in time to gift it to Idli Amma on #MothersDay She’s the embodiment of a Mother’s virtues: nurturing, caring & selfless. A privilege to be able to support her & her work. Happy Mother’s Day to you all! pic.twitter.com/LgfR2UIfnm
— anand mahindra (@anandmahindra) May 8, 2022
തമിഴ്നാട്ടിലെ ഒരു ദരിദ്ര ഗ്രാമമാണ് വടിവേലംപാളയം. തുച്ഛമായ ദിവസക്കൂലിക്ക് പണിയെടുക്കുന്ന ധാരാളം തൊഴിലാളികൾ ഇവിടെയുണ്ട്. അവരിൽ പലരും പ്രഭാതഭക്ഷണം ഒഴിവാക്കി, കൂലി മിച്ചം പിടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ്, കമലാദൾ ഒരു രൂപയ്ക്ക് ഇഡ്ഡലിയും സാമ്പാറും ചട്ണിയും തന്റെ കടയിൽ വിതരണം ചെയ്യാൻ ആരംഭിച്ചത്.
ഇപ്പോൾ മുപ്പതുവർഷത്തിനു ശേഷവും ഈ രീതി തുടരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക