അവസാന നിര സീറ്റിനൊപ്പം, കരുത്തന്മാരായ ഗ്ലോസ്റ്ററിനും ഫോർച്യൂണറിനുമൊപ്പം തോളോടു തോൾ ചേർന്നു നിൽക്കാനുള്ള തലയെടുപ്പും സ്വന്തമാക്കി ജീപ്പിന്റെ പുതിയ 7 സീറ്റർ എസ്യുവി.
36.4 സെന്റിമീറ്റർ നീളം വെറുതെ പിൻ ഭാഗം പുറകോട്ടു നീട്ടിപ്പിടിച്ചതല്ല. വീൽ ബേസിൽ ഗണ്യമായ വർധന വരുത്തിയാണ് സാധിച്ചിരിക്കുന്നത്. അതു തന്നെയാണ് ജീപ്പിന്റെ വലിയ വിജയം.
278.2 സെ.മീ. വീൽബേസ്; കോംപസിനെക്കാൾ 14.5 സെ.മീ. കൂടുതൽ. ഇതോടെ ഈ വിഭാഗത്തിൽ ഏറ്റവുമധികം വീൽ ബേസുള്ള വാഹനമായി മെറിഡിയൻ.
ഫോർച്യൂണറിലും ഗ്ലോസ്റ്ററിലും അധികം. ഈ അധിക വീൽ ബേസ് ജീപ്പിന്റെ ഉന്നതശ്രേണിയിലുള്ള ഗ്രാൻഡ് ചെറോക്കിക്കൊപ്പം റോഡ് സാന്നിധ്യവും കയ്യൊതുക്കവും ഗാംഭീര്യവും മെറിഡിയനു നൽകുന്നു.
ആപ്പിളിന് തിരിച്ചടി; ഉപഭോക്താക്കളുടെ പഴയ ഐഫോൺ മോഡലുകൾ മുൻകൂട്ടി അറിയിക്കാതെ മന്ദഗതിയിലാക്കിയതിന് 15 ഡോളർ വീതം നൽകാൻ ഉത്തരവ്
അധിക നീളവും ബംപറിലും ഗ്രില്ലിലും ലൈറ്റുകളിലും വരുത്തിയ ബുദ്ധിപരമായ ചില മാറ്റങ്ങളും 235–55–ആർ–18 ടയറുകളും കുറച്ചധികം ക്രോമിയം പൂശലുകളും സംയുക്തമായി മെറിഡിയന് അപാരമായ റോഡ് സാന്നിധ്യം നൽകുന്നു.
എവിടെ പാർക്ക് ചെയ്താലും ആരും ഒന്നു നോക്കും. പരമ്പരാഗത ജീപ്പ് ഗ്രിൽ നൽകുന്ന ആഢ്യത്തം പുറമേ. ഹാരിയർ എന്ന മനോഹര എസ്യുവിക്ക് സഫാരിയെന്ന കാലഹരണപ്പെട്ട പേരു നൽകി ടാറ്റ കാട്ടിയ അബദ്ധം ജീപ്പ് ആവർത്തിക്കുന്നില്ല. അതു കൊണ്ടു തന്നെ വിജയം സുനിശ്ചിതം.
പ്രതികരിക്കാൻ ഇവിടെ എഴുതുക