വിപണിയിൽ വിസ്മയം തീർക്കാൻ സിട്രോൺ എത്തുന്നു. ചെറിയ എസ്യുവി സി3 യുമായാണ് സിട്രോൺ വിപണിയിൽ എത്തുന്നത്. ഇഗ്നിസ്, പഞ്ച് എന്നീ വാഹനങ്ങളുമായിട്ടായിരിക്കും സി3 വിപണിയിൽ മത്സരിക്കാനിറങ്ങുന്നത്.
ബീസ്റ്റി’ലെ ‘ഹലമിത്തി ഹബീബോ’, വീഡിയോ ഗാനം പുറത്ത്
എന്നാൽ കമ്പനി ഔദ്യോഗികമായി ഇക്കാര്യം പ്രഖ്യാപിച്ചിട്ടില്ല. സെപ്റ്റംബറിലാണ് എസ്യുവി അവതരിപ്പിച്ചിരുന്നത്. അതിനാൽ തന്നെ അടുത്തമാസം തന്നെ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രധാനമായും ഇന്ത്യയേയും തെക്കേ അമേരിക്കന്‍ രാജ്യങ്ങളേയും ലക്ഷ്യം വച്ചുകൊണ്ട് നിർമ്മിക്കുന്ന 3 മോഡലുകളിൽ ആദ്യത്തേതാണിത്. 4 മീറ്ററില്‍ താഴെ നീളവും എസ്യുവി സ്റ്റൈലുമുള്ള ഹാച്ച്ബാക് സി 3 യാണ് ഈ മോഡലുകളിൽ ആദ്യത്തേത്. വാഹനത്തിന് അഞ്ച് ലക്ഷം രൂപ മുതൽ വില ആരംഭിക്കുമെന്നാണ് വിവരം.
ഗ്രൗണ്ട് ക്ലിയറന്‍സ്, ഉയര്‍ന്ന ബോണറ്റ്, ഉയര്‍ന്ന ഡ്രൈവിങ് സീറ്റ് എന്നിങ്ങനെയുള്ള സവിശേഷതകളും 3.98 മീറ്റര്‍ നീളവും ഡാഷ്ബോര്‍ഡ്, ഫ്ക്സഡ് മൊബൈല്‍ ഹോള്‍ഡര്‍, 10 ഇഞ്ച് ടച്ച് സ്ക്രീന്‍ എന്നിവ ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടാണ് പുതിയ വാഹനം സിട്രോൺ വിപണിയിൽ എത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക