രൂപയുടെ മൂല്യം റെക്കോർഡ് തകർച്ചയിലേക്കെത്തുന്നു. ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ മൂല്യമാണ് തകർച്ചയിലേക്കെത്തിയിരിക്കുന്നത്. വ്യാപാരം ആരംഭിച്ചപ്പോൾ മൂല്യം ഡോളറിന് എതിരെ 77.42 ആയിരുന്നു. എന്നാൽ അമേരിക്കൻ കറൻസി ശക്തിയാർജിക്കുകയായിരുന്നു. ഇത് രൂപയ്ക്ക് തിരിച്ചടിയായി. വിദേശ വിപണികളിൽ അമേരിക്കൻ കറൻസി വലിയ രീതിയിലാണ് ശക്തിയാർജിച്ചത്.
വിപണിയിലെത്താനൊരുങ്ങി സിട്രോണിന്റെ എസ്യുവി സി3,
വിപണി വെള്ളിയാഴ്ച അവസാനിക്കുമ്പോൾ നഷ്ടത്തിലായിരുന്നു രൂപ ഉണ്ടായിരുന്നത്. 55 പൈസയുടെ ഇടിവ് അന്ന് രേഖപ്പെടുത്തിയിരുന്നു. പിന്നാലെയാണ് ഇന്നും ഇടിവ് രേഖപ്പെടുത്തിയത്. ഇന്ത്യൻ ഓഹരികൾ വിദേശ നിക്ഷേപകർ വലിയ തോതിൽ വിറ്റഴിച്ചതും രൂപയുടെ മൂല്യത്തെ ബാധിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക