കണ്ണൂർ: ഇരിട്ടി അയ്യൻകുന്ന് ചരളിൽ അയൽവാസികൾ തമ്മിലുള്ള തർക്കത്തിനിടെ കുറ്റിക്കാട്ട് തങ്കച്ചനു (48) വെടിയേറ്റു.
നെഞ്ചിനു വെടിയേറ്റ തങ്കച്ചൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇദ്ദേഹം അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.
സംഭവത്തിൽ തങ്കച്ചന്റെ അയൽവാസിയായ കൂറ്റനാൽ സണ്ണിയെ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക