നെക്സോൺ ഇവി മാക്സ് മെയ് 11ന് വിപണിയില്‍ അവതരിപ്പിക്കാൻ ടാറ്റ മോട്ടോഴ്സ് ഒരുങ്ങുന്നു. നെക്സോണ്‍ ഇവി മാക്സിൽ ഒരു വലിയ ബാറ്ററി പാക്ക് കമ്പനി ഫീച്ചർ ചെയ്യും.
അത് സ്റ്റാൻഡേർഡ് വേരിയന്റിനേക്കാൾ ദൈർഘ്യമേറിയ റേഞ്ച് കൈവരിക്കാൻ സഹായിക്കും.
സാൻട്രോ, ഗ്രാൻഡ് ഐ10 നിയോസ്, ഓറ തുടങ്ങിയ മോഡലുകളുടെ വിലകൾ പരിഷ്കരിച്ച് ഹ്യുണ്ടായി
ഇപ്പോൾ, ടാറ്റയുടെ പുതിയ ടീസർ, നെക്സോൺ ഇവി മാക്സിന് മുംബൈയിൽ നിന്ന് പൂനെയിലേക്കും തിരിച്ചും ഒറ്റ ചാർജിൽ പോകാമെന്ന് അവകാശപ്പെടുന്നതായി മോട്ടോറോയിഡ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ദില്ലിയിൽ നിന്ന് കുരുക്ഷേത്ര, ഗാന്ധിനഗർ മുതൽ വഡോദര, ബാംഗ്ലൂർ-മൈസൂർ, ചെന്നൈ-പോണ്ടി, റാഞ്ചി-ധൻബാദ് എന്നിവിടങ്ങളിലേക്കുള്ള മടക്കയാത്രകൾക്കും ഇതുതന്നെയാണ് അവകാശവാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക