മലപ്പുറം: വീട്ടമ്മയ്ക്ക് നേരെ ലൈംഗികാതിക്രമണം നടത്തിയ പ്രതി പിടിയില്‍. പട്ടിക്കാട് പതിനെട്ട് സ്വദ്ദേശി പാറമ്മല്‍ മുഹമ്മദ് സുഹൈല്‍ എന്ന 31കാരനെയാണ് വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 26 ന് ഒരു മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതി ഗുട്ട്സ് ഓട്ടോറിഷയില്‍ ചെരിപ്പ് കച്ചവടം നടത്തി പോകുന്ന സമയങ്ങളില്‍ പുരുഷന്മാര് ഇല്ലാത്ത വീടുകള്‍ നീരിഷിക്കും.
ജിഷ്ണുവിന്റെ കാലിന് നേരത്തെ വീണ് പരിക്ക് പറ്റിയിരുന്നു; അതിനാൽ മതിലിൽ കയറാൻ കഴിയില്ല. പിന്നെയെങ്ങനെ മതിലിൽ നിന്ന് വീണ് പരിക്ക് പറ്റും? ചോദ്യമുയർത്തി ജിഷ്ണുവിന്റെ കുടുംബം
ശേഷം ബൈക്കുമായി വന്ന് വീട്ടില്‍ അതിക്രമിച്ച് കയറും. ഇത്തരത്തിൽ പ്രതി വീട്ടമ്മയുടെ ശരീരത്തില്‍ കയറി പിടിക്കുകയും ലൈംഗിക അതിക്രമത്തിന് മുതിരുകയുമായിരുന്നു.
വീട്ടമ്മ ഒഴിഞ്ഞുമാറുകയും ഒച്ച വയ്ക്കുകയും ചെയ്തു. ഇതോടെ പ്രതി ബൈക്കില്‍ രക്ഷപെടുകയായിരുന്നു. ഭയന്നുവിറച്ച വീട്ടമ്മ വഴിക്കടവ് പൊലീസ് സ്റ്റേഷനില്‍ എത്തി പരാതിപ്പെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക