കെ.വി.തോമസ് സാങ്കേതികമായി പാര്‍ട്ടിക്കകത്തല്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കേണ്ടി വന്നാല്‍ പുറത്താക്കുമെന്നും മുന്നറിയിപ്പ് നല്കി. പാര്‍ട്ടിയുമായി ബന്ധമില്ലാത്തയാള്‍ എവിടെ പോയാലും പ്രശ്നമില്ല.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനൊപ്പമെന്ന് പ്രഖ്യാപിച്ചാല്‍ തുടര്‍ നടപടിയുറപ്പെന്നും കെ.സുധാകരന് പറഞ്ഞു
കെ.വി.തോമസിന്റെ കാര്യം കഴിഞ്ഞ കഥയാണ്. അതിനി ആവര്‍ത്തിക്കാന്‍ താല്പര്യമില്ല. അദ്ദേഹത്തെക്കുറിച്ച് സംസാരിക്കാന്‍ പോലും താല്പര്യമില്ല. അദ്ദേഹം ഇടതുമുന്നണിയിലേക്ക് പോകുമോ പോകാതിരിക്കുകയോ ചെയ്യട്ടെ അതുകൊണ്ട് കോണ്‍ഗ്രസിന് എന്തു പ്രശ്നമാണുള്ളത്.
പാര്‍ട്ടിയുമായി ബന്ധമില്ലാത്തയാണ് എവിടെ പോയാലും എന്തു പ്രശ്നമാണുള്ളതെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.
സാങ്കേതികമായി മാത്രം കെ.വി.തോമസ് പാര്‍ട്ടിക്ക് പുറത്തല്ല. എന്നാല്‍, സാങ്കേതികമായി പാര്‍ട്ടിക്ക് അകത്തുമല്ല. തൃക്കാക്കര നിയോജകമണ്ഡലത്തിലെ തെരഞ്ഞെടുപ്പില്‍ കെ.വി.തോമസിന് ഒരു പ്രസക്തിയുമില്ല. അതുകൊണ്ട് തന്നെ അദ്ദേഹം എന്തു ചെയ്താലും തങ്ങള്‍ക്ക് പരാതിയില്ല. എവിടെ പോയാലും പ്രശ്നവുമില്ല.
ഏത് മുന്നണിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചാലും ഒരു പ്രശ്നവുമില്ല. കെ.വി.തോമസ് എന്ന വിഷയത്തില്‍ തങ്ങള്‍ക്ക് താല്പര്യമില്ല. അദ്ദേഹത്തെ നാറ്റാനോ നന്നാക്കാനോ ഞങ്ങളില്ല.
അങ്ങോടുള്ള കാര്യങ്ങള്‍ നോക്കി മറ്റ് തീരുമാനങ്ങള്‍ വരും. ഇപ്പോള്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയില്ല എന്ന് മാത്രമേയുള്ളുവെന്ന കെ.സുധാകരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക