ഷറഫുദ്ദീനെ ടൈറ്റില്‍ കഥാപാത്രമാക്കി ആന്റണി സോണി സംവിധാനം ചെയ്ത പ്രിയന് ഓട്ടത്തിലാണ്എ ന്ന ചിത്രത്തിന്റെ ട്രെയ്ലര് പുറത്തെത്തി. മറ്റുള്ളവരുടെ ഏത് കാര്യത്തിനും ഓടിയെത്താന്‍ മടിയില്ലാത്ത ആളാണ് ചിത്രത്തിലെ നായക കഥാപാത്രമായ പ്രിയദര്ശന്. നൈല ഉഷയും അപര്‍ണ ദാസുമാണ് ചിത്രത്തിലെ നായികമാര്‍. c/o സൈറ ബാനുവിനു ശേഷം ആന്റണി സോണി സംവിധാനം ചെയ്ത ചിത്രമാണിത്.
സന്തോഷ് ത്രിവിക്രമന്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ രചന അഭയകുമാര്‍ കെ, അനില്‍ കുര്യന് എന്നിവരാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അനീഷ് സി സലിം, ഛായാഗ്രഹണം പി എം ഉണ്ണികൃഷ്ണന്, എഡിറ്റിംഗ് ജോയല്‍ കവി, സംഗീതം ലിജിന്‍ ബാംബിനോ, വരികള്‍ ശബരീഷ് വര്‍മ്മ, വിനായക് ശശികുമാര്‍, പ്രജീഷ് പ്രേം, സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍, സൗണ്ട് മിക്സ് വിഷ്ണു ഗോവിന്ദ്, മേക്കപ്പ് റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം സമീറ സനീഷ്, കലാസംവിധാനം രാജേഷ് പി വേലായുധന്, പ്രൊഡക്ഷന്‍ കണ്ട്രോളര് ഷബീര്‍ മലവട്ടത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക