മുൻ സ്പീക്കറും നോർക്ക റൂട്സ് ഉപാധ്യക്ഷനുമായ പി.ശ്രീരാമകൃഷ്ണന്റെ മകൾ നിരഞ്ജന വിവാഹിതയാകുന്നു. തിരുവനന്തപുരം പി.ടി.നഗറിൽ വൈറ്റ് പേളിൽ ശിവകുമാറിന്റെയും ചിത്രലേഖയുടെയും മകൻ സംഗീതാണ് വരൻ. ഈ മാസം 22നാണ് വിവാഹം.
സാധാരണ കണ്ടുവരുന്നതിൽ നിന്ന് വ്യത്യസ്തമായി തീർത്തും ആഡംബരരഹിതമായാണ് നിരഞ്ജനയുടെയും സംഗീതിന്റെയും വിവാഹ ചടങ്ങുകൾ ഒരുക്കുന്നത്.
തവനൂർ വൃദ്ധ സദനത്തിൽവച്ചാണ് ചടങ്ങുകൾ നടത്തുന്നത്. പ്രത്യേകം ക്ഷണിക്കപ്പെട്ടവർ മാത്രമാണ് ചടങ്ങിൽ പങ്കെടുക്കുന്നത് നിരഞ്ജനയുടെ പ്രത്യേക താൽപര്യപ്രകാരമാണ് വൃദ്ധസദനത്തിൽവച്ച് വിവാഹം നടത്തുന്നതെന്നാണ് വിവരം. തവനൂരിലെ വൃദ്ധസദനത്തിലെ സ്ഥിരം സന്ദർശകരാണ് ശ്രീരാമകൃഷ്ണനും കുടുംബവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക