ഹരിപ്പാട്: എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 553 കുപ്പി വിദേശ മദ്യംപിടിച്ചെടുത്തു. അച്ചൻകോവിലാറിന് തീരത്തായി ഒമ്പത് പ്ലാസ്റ്റിക് ചാക്കിനുള്ളിൽ ഒളിപ്പിച്ചു വെച്ച നിലയിലായിരുന്നു മദ്യം .
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കാർത്തികപള്ളി എക്സ്സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ് രാധാകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രതികളെ കുറിച്ച് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക