മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടുമ്പോള്‍ മുംബൈക്ക് വിരാട് കോലിയുടെയും ആര്‍സിബി ആരാധകരുടെയും പിന്തുണയുണ്ടെന്ന് മുന്‍ ഇന്ത്യന്‍ പരിശീലകന് രവി ശാസ്ത്രി.
ഐപിഎല്ലില്‍ പ്ലേ ഓഫിലെ നാലാം സ്ഥാനക്കാരെ നിര്‍ണയിക്കുന്ന നിര്‍ണായക പോരാട്ടത്തില്‍ മുംബൈ ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടുകയാണ്.
ഇന്ന് തോറ്റാല്‍ ഡല്‍ഹി പ്ലേ ഓഫ് കാണാതെ പുറത്താവും. എല്ലാ ഐപിഎല്ലിലും ഒരു അര്‍ധസെഞ്ചുറിയെങ്കിലും നേടിയിട്ടുള്ള രോഹിത്തിന് ഇത്തവണ ഒറ്റ അര്‍ധസെഞ്ചുറിയില്ല.
ഇന്നത്തെ മത്സരത്തില്‍ രോഹിത് അര്‍ധസെഞ്ചുറി നേടുമോ എന്ന ചോദ്യത്തിനാണ് രോഹിത് ഇന്ന് വമ്പന്‍ സ്കോര്‍ നേടുമെന്ന് ശാസ്ത്രി പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക