തിരുവനന്തപുരം: തിരുവനന്തപുരത്ത് വിതുര മേമല ലക്ഷ്മി എസ്റ്റേറ്റിന് സമീപം കാട്ടുപന്നിയെ കുടുക്കാൻ കെട്ടിയ വൈദ്യുത കമ്പിവേലിയിൽ നിന്ന് ഷോക്കേറ്റ് ഒരാൾ മരിച്ചു. ഏകദേശം 65 വയസ് പ്രായം തോന്നിക്കുന്ന മധ്യവയസ്കനെ തിരിച്ചറിഞ്ഞിട്ടില്ല.
നസീർ മുഹമ്മദിന്റെ പുരയിടത്തിലാണ് സംഭവം. മരക്കുറ്റിയിൽ ഘടിപ്പിച്ചിരുന്ന കമ്പിവേലി മരിച്ചയാളുടെ ശരീരത്തിൽ ചുറ്റിക്കിടന്ന നിലയിലായിരുന്നു. ഷോക്കേറ്റാണ് മരണം സംഭവിച്ചതെന്ന നിഗമനത്തിലാണ് പൊലീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക