തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരും ഇന്ധനവില കുറയ്ക്കണമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്. അധിക വരുമാനം വേണ്ടെന്ന് സര്‍ക്കാര്‍ വയ്ക്കണം. കേന്ദ്രം നികുതി കൂട്ടുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ സന്തോഷിക്കുകയാണ്.
നികുതി കൂട്ടിയപ്പോഴുണ്ടായ അധികവരുമാനം മറച്ചുവയ്ക്കുന്നു. 6000 കോടിയുടെ അധികവരുമാനമാണ് സംസ്ഥാന സര്‍ക്കാരിനുണ്ടായത്.
ഈ അധികവരുമാനം സംസ്ഥാനം വേണ്ടെന്ന് വയ്ക്കണം. എന്നാല്‍ മാത്രമേ നിത്യോപയോഗ സാധനങ്ങളുടെ വില കുറയു. വിപണി ഇടപെടലില്‍ സര്‍ക്കാര്‍ ദയനീയ പരജായമെന്നും സതീശന് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക