കഴിഞ്ഞ ദിവസമാണ് പെട്രോളിന്റെയും ഡീസലിന്റെയും വില കുറക്കുവാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കേന്ദ്ര സർക്കാർ കുറച്ചതോടെ മഹാരാഷ്ട്ര സർക്കാരും പുതിയ നടപടി സ്വീകരിച്ചിരിക്കുകയാണ്.
ഗ്രെറ്റ ഇലക്ട്രിക് സ്കൂട്ടേഴ്സിന് ഹരിയാനയിൽ പുതിയ നിർമാണ യൂണിറ്റ്
പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് നികുതി മഹാരാഷ്ട്ര സർക്കാരും കുറക്കുവാൻ തീരുമാനിച്ചു.
പെട്രോൾ ലിറ്ററിന് 2.08 രൂപയും ഡീസലിന് 1.44 രൂപയുമാണ് മൂല്യവർധിത നികുതി കുറഞ്ഞിരിക്കുന്നത്. അതേസമയം, കേന്ദ്ര സർക്കാർ നടപടി പര്യാപ്തമല്ലെന്ന് സംസ്ഥാന മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അവകാശപ്പെട്ടു.
വൈകിട്ട് ചായക്ക് ടേസ്റ്റി ഇറച്ചിവട ഉണ്ടാക്കാം
പെട്രോളിന്റെ എക്സൈസ് തീരുവ ലിറ്ററിന് എട്ട് രൂപയും ഡീസലിന് ലിറ്ററിന് ആറ് രൂപയും കുറച്ച നടപടി പര്യാപ്തമല്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക