മുംബൈ: മികച്ച പ്രകടനം നടത്തിയിട്ടും ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമില്‍ നിന്ന് സഞ്ജു സാംസണെ തഴഞ്ഞ സെലക്ടർമാരുടെ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തം.
ക്രിക്കറ്റിന്റെ ബാലപാഠങ്ങൾ അറിയാത്തവർ പോലും ഇതിനേക്കാൾ മികച്ചൊരു ടീം തിരഞ്ഞെടുക്കുമെന്നും ആരാധകർ പറയുന്നു.
ഇന്ത്യന്‍ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് സഞ്ജു സാംസണിന്റെ മികവിൽ സംശയമൊന്നുമില്ല. ഓസ്ട്രേലിയൻ സാഹചര്യങ്ങളിൽ നന്നായി കളിക്കാൻ കഴിയുന്ന സഞ്ജുവിനെ ട്വന്റി 20 ലോകകപ്പിനുള്ള ടീമിലേക്ക് പരിഗണിക്കുമെന്നും രോഹിത് പറഞ്ഞിരുന്നു.
എന്നാൽ ക്യാപ്റ്റന്റെ വാക്കുകളൊന്നും സെലക്ടർമാർ കാര്യമാക്കുന്നില്ല. ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തിയിട്ടും ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമിലേക്ക് സഞ്ജുവിനെ പരിഗണിച്ചില്ല.
ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കേയാണ് സെലക്ടർമാരുടെ നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക