ഫാഷന്റെ കാര്യത്തില്‍ അതീവശ്രദ്ധ പുലര്‍ത്തുന്ന താരമാണ് ജാന്‍വി കപൂര്‍. ചുരുങ്ങിയ കാലം കൊണ്ട് ഒരുപിടി ചിത്രങ്ങള്‍, നൃത്തരംഗങ്ങള്‍ എല്ലാംകൊണ്ടും ആരാധകരെ സമ്പാദിച്ചെടുത്ത നടിയാണ് ജാന്‍വി. ഒരുകാലത്ത് ഇന്ത്യന്‍ സിനിമയില്‍ തിളങ്ങിനിന്ന അമ്മ ശ്രീദേവിയുടെ പാതയില്‍ തന്നെയാണ് മകള്‍ ജാന്‍വിയും.
സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് ജാന്‍വി. സിനിമ കഴിഞ്ഞാല്‍ വര്‍ക്കൗട്ട്- ഫാഷന്‍ എന്നീ വിഷയങ്ങള്‍ക്കാണ് ജാന്‍വി സോഷ്യല്‍ മീഡിയയില്‍ പ്രാധാന്യം നല്‍കാറ്.
ഇന്‍സ്റ്റഗ്രാമില്‍ ജാന്‍വി പങ്കുവച്ച ചിത്രങ്ങളും ഇതിന് ഉദാഹരണമാണ്. വര്ക്കൗട്ടിനോടും ഫാഷനോടും താരത്തിനുള്ള പ്രണയം ഈ ചിത്രങ്ങളില്‍ വ്യക്തമാണ്. ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നൊരു ചിത്രം ഇപ്പോള്‍ ഏറെ ആരാധകശ്രദ്ധ പിടിച്ചുപറ്റുന്നുണ്ട്.
ബാക്ലെസ് വസ്ത്രങ്ങളുടെ വലിയ ആരാധികയാണ് ജാന്‍വി. ഗൗണുകളോ ഡ്രസുകളോ മാത്രമല്ല ലെഹങ്കയോ, സമ്മര്‍ വെയറോ, ബീച്ച് വെയറോ എന്തുമാകട്ടെ, ബാക്ലെസ് ഡിസൈനിന് ജാന്‍വി അല്പം കൂടുതല്‍ ഇടം കൊടുക്കാറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക