കൊച്ചി : എൻസിപിക്ക് ഒരു ലോക്സഭാ സീറ്റോ രാജ്യസഭാ സീറ്റോ കേരളത്തിൽ പ്രതീക്ഷിക്കുന്നുവെന്ന് ദേശീയ അദ്ധ്യക്ഷൻ ശരദ് പവാർ. കെ.വി. തോമസിനെ എൻസിപിയിലേക്ക് ശരദ് പവാർ സ്വാഗതം ചെയ്തു.
കെവി തോമസുമായി കൂടിക്കാഴ്ചനടത്തിയ ശേഷം പ്രതികരിക്കുകയായിരുന്ന പവാർ. എൻസിപി മന്ത്രി സ്ഥാനം വീതം വയ്ക്കുന്നത് സംസ്ഥാന നേതൃത്വം തീരുമാനിക്കേണ്ട കാര്യമാണെന്നും എൻസിപി അദ്ധ്യക്ഷൻ പറഞ്ഞു.
എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ പിഎസ്സിക്ക് വിട്ടാല്‍ അനാവശ്യ നിയമനങ്ങള്‍ ഒഴിവാക്കാം, സാമ്പത്തിക ബാധ്യതയും കുറയ്ക്കാം; വിദ്യാഭ്യാസ രംഗത്ത് വന്‍ പൊളിച്ചെഴുത്തിന് സിപിഎം തയാറെടുക്കുകയാണെന്ന് എ കെ ബാലൻ
പിസി ചാക്കോ അദ്ധ്യക്ഷനായതിന് ശേഷം വലിയ മാറ്റങ്ങൾ പ്രകടമാണ്. എല്ലാ ജില്ലകളിലേക്കും താഴെതട്ടിലും അദ്ദേഹം എത്തി പ്രവർത്തനം ഏകോപിപ്പിക്കുന്നു. ഒരു ടീമായി പ്രവർത്തിക്കുന്നു. എല്ലാ തട്ടിലും പുതിയ ഭാരവാഹികളെ നിശ്ചയിച്ച് മുന്നോട്ട് പോകുന്നതും പാർട്ടിയുടെ സ്വാധീനം ഉയർത്തി
കഴിഞ്ഞ തവണ തോറ്റ രണ്ട് സീറ്റുകൾ വിജയിക്കണം.ഒപ്പം എൽഡിഎഫുമായി ചർച്ച ചെയ്ത് പാർട്ടിയുടെ ശേഷി ഉയരുന്നത് അനുസരിച്ച് കൂടുതൽ സീറ്റുകളും പ്രതീക്ഷിക്കുന്നുവെന്നും ശരത് പവാർ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക