തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് കീര്‍ത്തി സുരേഷ്. കീര്‍ത്തി സുരേഷ് സാമൂഹ്യ മാധ്യമത്തിലും വളരെ സജീവമാണ്. കീര്‍ത്തി സുരേഷിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ കീര്‍ത്തി സുരേഷ് പങ്കുവെച്ച ഫോട്ടോഷൂട്ടാണ് ചര്‍ച്ചയാകുന്നത്
മഞ്ഞ സാരി ധരിച്ചാണ് കീര്‍ത്തി സുരേഷ് ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. ഷെയ്ഡ്സ് ഓഫ് സമ്മര്‍ എന്നാണ് ഫോട്ടോഷൂട്ടിന് ക്യാപ്ഷനായി എഴുതിയിരിക്കുന്നത്.
കീര്‍ത്തി സുരേഷ് നായികയാകുന്ന ചിത്രമായ ‘വാശി’യിലെ ആദ്യ ഗാനം അടുത്തിടെ പുറത്തുവിട്ടിരുന്നു. ‘യാതൊന്നും പറയാതെ’ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക