മധ്യ അറേബ്യയിലെ ജനജീവിതം ദുരിതത്തിലാക്കി അസാധാരണ പൊടിക്കാറ്റ്. ഇറാഖ്, വടക്ക് കിഴക്കൻ സൗദി അറേബ്യ, കുവൈത്ത് എന്നിവിടങ്ങളിലാണ് അതിഭീകരമായ പൊടിക്കാറ്റ് വീശുന്നത്.
ഈ മേഖലയിൽ കഴിഞ്ഞ ഒരുമാസത്തിനിടെ ആഞ്ഞടിക്കുന്ന ഒമ്പതാമത്തെ പൊടിക്കാറ്റാണിത്.
കാറ്റിന്റെ ദുരിതം കൂടുതലുള്ളത് ഇറാഖിലാണ്. ഇവിടെ സർക്കാർ മന്ദിരങ്ങളും വിമാനത്താവളങ്ങളും രണ്ടുദിവസമായി അടഞ്ഞുകിടക്കുകയാണ്.
ബഗ്ദാദിന് പുറമേ, നജഫ്, ഇർബിൽ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങൾ പലതവണ അടച്ചിേടണ്ടിവന്നു.
ശ്വസന ബുദ്ധിമുട്ടുകളുമായി ആയിരത്തിലേറെ പേർ ആശുപത്രിയിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക