ചൈനീസ് സിറ്റിയായ ഷാങ്ഹായിലെ കൊവിഡ് നിയന്ത്രണങ്ങൾ ഉടൻ നീക്കുമെന്ന് അധികൃതർ.
കൊവിഡ് ബാധ കുറയുന്നതിന്റെ പശ്ചാത്തലത്തിൽ ബുധനാഴ്ച ലോക്ക്ഡൗൺ നീക്കുമെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ ആഴ്ച നിയന്ത്രണങ്ങളിൽ പല ഇളവുകളും നൽകിയിരുന്നു.
കടകൾ തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ, കൂടുതൽ കടകൾക്കും ഹോം ഡെലിവറിക്കുള്ള അനുമതിയേ ഉള്ളൂ. വീടുവിട്ട് സഞ്ചരിക്കാൻ ആളുകൾക്ക് അനുവാദമുണ്ടെങ്കിലും ഹൗസിംഗ് കോമ്പൗണ്ടുകൾ വിടുന്നതിന് നിയന്ത്രണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക