താവം ദേവീവിലാസം എൽ പി സ്കൂളിൽ നിന്നും പ്രധാനാധ്യാപികയായി വിരമിച്ച ശേഷമാണ് കെ ശശികല തന്റെയുള്ളിലെ ചിത്രകാരിയെ കണ്ടെത്തുന്നത്.തന്റെ ആദ്യ ചിത്രപ്രദർശനത്തിനാണ് പയ്യന്നൂർ ലളിതകലാ അക്കാദമി ആർട് ഗ്യാലറിയിൽ തുടക്കമായത്.
മ്യൂറൽ പെയിൻ്റിംഗായിരുന്നു ശശികല ടീച്ചർക്ക് ഏറെ പ്രിയം. പിന്നീട് അവർ നിറക്കൂട്ടുകളിലേക്ക് ഹൃദയവികാരങ്ങളെ ചേർത്തുവച്ചപ്പോൾ ഓരോ സൃഷ്ടിയ്ക്കും വിഷാദത്തിന്റെയോ നിസംഗതയുടെയോ ഭാവം കൈവന്നു.
ബന്ധിതരായ സ്ത്രീകൾ ഓരോ ചിത്രത്തിലും മറഞ്ഞിരുന്ന് സംവദിക്കാൻ ശ്രമിയ്ക്കുന്നതായി അനുവാചകർക്ക് അനുഭവപ്പെടും. കെ.കെ .ആർ വെങ്ങര ചിത്ര പ്രദർശനം ഉദ്ഘാടനം ചെയ്തു. അധ്യാപക ജീവിതത്തിൽ നിന്നും വിരമിച്ച ശേഷം മാത്രം ചിത്രകലയിൽ സജീവമായ ശശികലയുടെ മ്യൂറൽ പെയിൻ്റിംഗുകളും അമൂർത്ത ചിത്രങ്ങളും ആരെയും ആകർഷിക്കുന്നവയാണ്. മെയ് 31 വരെയാണ് ചിത്ര പ്രദർശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക