ഇടതു മുന്നണി തൃക്കാക്കര സ്ഥാനാർഥി ജോ ജോസഫിനെതിരെ വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിച്ച കേസിൽ അറസ്റ്റിലായ കോൺഗ്രസ് നേതാവിനെ കരാർ ജോലിയിൽനിന്ന് കെടിഡിസി പുറത്താക്കി.
കോൺഗ്രസ് തേങ്കുറുശി മണ്ഡലം എക്സിക്യൂട്ടീവ് അംഗവും 10–-ാം നമ്പർ ബൂത്ത് പ്രസിഡന്റുമായ ശിവദാസനെയാണ് ഒഴിവാക്കിയത്.
കൊഴിഞ്ഞാമ്പാറ കെടിഡിസിയിലെ ദിവസവേതന ജോലിക്കാരനായ ശിവദാസൻ ഏജൻസിവഴിയാണ് ജോലിക്കെത്തിയത്.
കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത ഉടൻ ശിവദാസനെ ഒഴിവാക്കാൻ കെടിഡിസി എംഡി ഏജൻസിക്ക് കത്തുനൽകിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക