കൊല്ലം കടയ്ക്കൽ മടത്തറയിൽ വാഹനാപകടം. കെ.എസ്.ആര്.ടി.സിയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അന്‍പതിലധികം പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രിയാണ് അപകടമുണ്ടായത്. സംഭവത്തിൽ പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
തേങ്ങാ വറുത്തു ചേര്‍ത്ത കല്ലുമ്മക്കായ ഫ്രൈ തയ്യാറാക്കാം
അപകടം സംഭവിച്ച ടൂറിസ്റ്റ് ബസിൽ തെന്മല ഇക്കോ ടൂറിസം വിനോദസഞ്ചാരത്തിനെത്തിയവരായിരുന്നു ഉണ്ടായിരുന്നത്.
മടത്തറ അപകടവളവിലെത്തിയപ്പോള് ബസ് നിയന്ത്രണം വിടുകയും കെ.എസ്.ആര്.ടി.സി.ബസില്‍ ഇടിക്കുകയുമായിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു. അഗ്നിരക്ഷാസേനയും നാട്ടുകാരും അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക