ഐശ്വര്യ റാംസായ് എന്ന പേരിനേക്കാളും ‘കല്യാണി’ എന്നായിരിക്കും മലയാളികൾ ഈ നടിയെ അറിയുന്നുണ്ടാവുക. ‘മൗനരാഗം’ എന്ന ഏഷ്യാനെറ്റ് പരമ്പരയിൽ ഊമയായ പെൺകുട്ടിയെ അവതരിപ്പിച്ചുകൊണ്ടാണ് ടെലിവിഷൻ പ്രേക്ഷകരിലേക്ക് ഐശ്വര്യ ചുവടുവച്ചതും, പ്രിയപ്പെട്ടവളായതും. അന്യഭാഷ താരമാണെങ്കിലും മലയാള മിനി സ്ക്രീൻ രംഗത്ത് തന്റേതായ ഇടം നേടിയെടുക്കാൻ ഐശ്വര്യക്ക് കഴിഞ്ഞു.
സംസാരശേഷിയില്ലാത്ത നായികാ കഥാപാത്രമായ ‘കല്യാണി’യുടെ വിവാഹവും അതിനെ ചുറ്റിപ്പറ്റി നടക്കുന്ന ആശങ്കകളും പ്രതീക്ഷകളുമൊക്കെയാണ് ‘മൗനരാഗ’ത്തിന്റെ കഥാഗതി. ‘കല്യാണി’യായി ഐശ്വര്യ എത്തുമ്പോൾ തമിഴ് താരമായ നലീഫാണ് പരമ്പരയിൽ നായക വേഷത്തിലെത്തുന്നത്.
ഇപ്പോഴിതാ വലിയൊരു വിശേഷം പങ്കുവച്ചിരിക്കുകയാണ് ഐശ്വര്യ റാംസായ്. തന്റെ പുതിയ തമിഴ് പ്രൊജക്ടിനെ കുറിച്ചാണ് താരം പറയുന്നത്. പ്രൊമോ വീഡിയോ പങ്കുവച്ചുകൊണ്ടാണ് തന്റ വലിയ സന്തോഷം താരം പങ്കുവച്ചത്. വിജയ് ടിവിയില്‍ ആണ് സംപ്രേക്ഷണം ചെയ്യുന്ന ‘ഭാരതി ദാസന് കോളനി’ എന്ന സീരിയലിന്റെ വിശേഷമാണ് ഐശ്വര്യ പങ്കുവച്ചിരിക്കുന്നത്.
ഐശ്വര്യ ഒരുപാട് ആഗ്രഹിച്ച് കാത്തിരുന്ന പ്രൊജക്ട് ആണ് ഇതെന്നും ആശംസകൾ എന്നും സഹ താരം ശ്രീശ്വേത കമന്റ് ചെയ്തു. ആശംസകൾ അര്‍പ്പിച്ചുകൊണ്ട് ‘അമ്മയറിയാതെ താരം’ ശ്രീതു കൃഷ്ണനും എത്തി. ഇതൊക്കെയാണെങ്കിലും ‘മൗനരാഗ’ത്തിൽ നിന്ന് ഐശ്വര്യ പോവുകയാണോ എന്ന ആശങ്കയും ചില ആരാധകര്‍ പങ്കുവയ്ക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക