ഒപ്പോ റെനോ 8 സീരീസ് ചൈനയിൽ അടുത്തിടെയാണ് അവതരിപ്പിച്ചത്. മൂന്ന് പതിപ്പുകളാണ് ഈ സീരിസില്‍ ഉള്ളത്. റെനോ 8, റെനോ 8 പ്രോ, റെനോ 8 പ്രോ+ എന്നീ മൂന്ന് സ്മാർട് ഫോണുകളാണ് ഈ പരമ്പരയില്‍ ഉള്ളത്.
50 മെഗാപിക്സൽ സെൻസർ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം, 80W ഫാസ്റ്റ് ചാർജിങ് സാങ്കേതികവിദ്യ എന്നിവ ഉൾപ്പെടുന്ന ഈ പരമ്പരയിലെ മൂന്ന് ഫോണുകള്‍ക്ക് സമാന ഡിസൈനാണ്.
ഇപ്പോള്‍ ഈ ഫോണുകളില്‍ റെനോ 8 പ്രോ, റെനോ 8 പ്രോ+ എന്നിവ ഇന്ത്യയിലേക്ക് എത്തുമെന്നാണ് സൂചന.
ബിഐഎസ് സൈറ്റില്‍ സര്‍ട്ടിഫിക്കേഷനായി ഈ ഫോണുകള്‍ സമര്‍പ്പിച്ചുവെന്നാണ് സൂചന. ഇതോടെ ജൂണ്‍ മാസത്തില്‍ ഈ ഫോണുകള്‍ ഇന്ത്യയില്‍ എത്തിയേക്കുമെന്നാണ് വാര്‍ത്ത.
പ്രതികരിക്കാൻ ഇവിടെ എഴുതുക