മനുഷ്യര്‍ ശരാശരി മൂന്നിലൊരുഭാഗം ആയുസ്സിന്റെ സമയം ഉറക്കത്തിനു ചിലവഴിക്കുന്നു. അതായത് 8 മണിക്കൂര്‍ രാത്രി ഉറക്കം.
ഉറക്കത്തിന്റെ പ്രാധാന്യം
∙ പുനരുദ്ധാരണം (Restoration)
ഗ്രോത്ത് ഹോര്‍മോണുകളുടെ സ്രവണം ഉയര്‍ന്ന തോതില്‍ ആവുകയും പേശികളുടെ വളര്‍ച്ചയ്ക്കും (muscle growth) കോശ പുനരുജ്ജീവനത്തിനും (cell regeneration) കാരണമാകുകയും ചെയ്യുന്നു.
∙ ഊര്‍ജ്ജ സംരക്ഷണം (Energy conservation)
അഡിനിനും (Adenine) ന്യൂറോജനിക് വേസ്റ്റ് പോലെയുള്ള പദാര്‍ത്ഥങ്ങളുടെയും പുറന്തള്ളല്‍.
∙ ഓര്‍മശക്തി ഏകീകരണം (Memory consolidation)
പഠനത്തെ സഹായിക്കുകയും ഓര്‍മശക്തി വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
ഘടകങ്ങള്‍
ഗാഢനിദ്ര (Deep sleep)
NREM ആയി ബന്ധപ്പെട്ട ശ്വാസകോശ, ഹൃദയ സംബന്ധമായ അസുഖങ്ങള്‍
REM Sleep – ക്രമരഹിതമായ ഹൃദയമിടിപ്പ്, രക്തസമ്മര്‍ദ്ദം, ശ്വസനം. ഉറക്കത്തിന്റെ വിവിധ ഘട്ടങ്ങള്‍ തലച്ചോറിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടിരിക്കുന്നു. നവജാത ശിശുക്കള്‍ കൂടുതല്‍ സമയവും REM Sleep ഘടകത്തിലായിരിക്കും.
ഉറക്കക്കുറവ്
ഉറക്കത്തിന്റെ ദൈര്‍ഘ്യമോ വ്യാപ്തിയോ മോശമായാല്‍ തന്നെ നമ്മുടെ പകല്‍സമയത്തെ ഉത്സാഹത്തെയും പ്രകടനത്തെയും ബാധിക്കാം.
ഒരു സാധാരണ മനുഷ്യന് ഉറക്കം നഷ്ടപ്പെട്ടാല്‍ അവന്റെ ശരീരം അതിനെ പരിഹരിക്കുവാനായി ഉറക്കത്തിന്റെ ദൈര്‍ഘ്യവും വ്യാപ്തിയും അധികരിപ്പിക്കുന്നതായി കാണാം. ചിലപ്പോള്‍ ദൈര്‍ഘ്യത്തിനു മാറ്റം വരാതെ തന്നെ വ്യാപ്തിക്ക് മാറ്റം കൂടുകയും ചെയ്യാം.
ഉറക്കത്തിന്റെ ദൈര്‍ഘ്യം മാത്രം നല്ല ഉറക്കത്തിന്റെ (Quality sleep) അളവുകോലായി എടുക്കാന്‍ സാധിക്കില്ല. നമ്മുടെ ഉന്മേഷവും ശരീരത്തിന്റെ (അവയവങ്ങളുടെ) പ്രവര്‍ത്തനവും ശരിയായ രീതിയില്‍ ആകണമെന്നില്ല.
നമ്മുടെ സമൂഹത്തില്‍ ഉറക്കമില്ലായ്മ അധികരിക്കുന്ന കാലഘട്ടത്തിലാണ് നമ്മള് കടന്നു പോകുന്നത്. അതിന്റെ കാരണങ്ങള്‍.
∙ ജോലി ആവശ്യങ്ങള്‍
∙ സാമൂഹികവും കുടുംബപരവുമായ ഉത്തരവാദിത്തങ്ങള്‍
∙ ചികിത്സ സംബന്ധമായ അവസ്ഥകള്‍
∙ ഉറക്ക തകരാറുകള്‍
ജാഗ്രത, പ്രകടനം, ആരോഗ്യം എന്നിവയെ പിന്തുണയ്ക്കാന്‍ മതിയായ ഉറക്കം ലഭിക്കാതിരിക്കുന്ന അവസ്ഥയാണ് ഉറക്കക്കുറവ്.
1. തീവ്രമായ ഉറക്കക്കുറവ് (Acute sleep deprivation)
· ഒന്നോ രണ്ടോ ദിവസം ഉറക്കം വരാതിരിക്കുന്ന അവസ്ഥ.
2. വിട്ടുമാറാത്ത ഉറക്കക്കുറവ് (Chronic sleep deprivation)
സാധാരണ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ കഴിയാത്ത രീതിയില്‍ ഉറക്കക്കുറവ് ഉണ്ടാവുക.
ഉറങ്ങാനുള്ള സാഹചര്യം ലഭിക്കാത്തതാണ് ഈ അവസ്ഥയ്ക്ക് കാരണം. ഇവര്‍ സാഹചര്യം അനുകൂലമാണെങ്കില്‍ ഉറക്കത്തിലേക്ക് വഴുതി വീഴുകയും ചെയ്യും.
ഇവ രണ്ടിലും നിദ്രഹാനി (Insomnia) എന്ന അവസ്ഥയല്ല. രണ്ടിലും ഉറക്കത്തിന്റെ ദൈർഘ്യം കുറവാണ്. നിദ്രഹാനി ബാധിച്ചവര്‍ക്ക് അനുകൂല സാഹചര്യം ഉണ്ടെങ്കിലും അമിതക്ഷീണം ഉണ്ടെങ്കിലും ഉറങ്ങാന്‍ സാധിക്കില്ല.
ഒരു ശരാശരി മനുഷ്യന് എത്രമാത്രം ഉറക്കം വേണം?
1. പ്രയാസമേറിയ ചോദ്യമാണ്, എത്ര സമയമാണോ ഒരു വ്യക്തി ഒരു ശല്യവും ഇല്ലാതെ ഉറങ്ങാന്‍ അനുവദിച്ചാല്‍ ഉറങ്ങും എന്നതാണ്. മറ്റൊരു മാര്‍ഗം എത്രമാത്രം സമയം ഉറക്കം കഴിഞ്ഞാലാണോ ഒരു വ്യക്തി പരമാവധി ഉത്സാഹത്തോടെയും ഉന്മേഷത്തോടെയും ഇരിക്കുക ആ ദൈര്‍ഘ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക