ദുബായിൽ നിന്നു നാട്ടിലെത്തിയതിനു പിന്നാലെ ക്ഷേത്ര ദർശനം നടത്തി വിജയ് ബാബു. നെടുമ്പാശേരിയിൽനിന്നു കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ ആലുവയിലെ ക്ഷേത്രത്തിലാണ് വിജയ് ബാബുവും ഭാര്യ സ്മിതയും ദർശനം നടത്തിയത്.
അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്നും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും വിജയ് ബാബു മാധ്യമങ്ങളോട് പറഞ്ഞു. 39 ദിവസത്തിനു ശേഷം, രാവിലെ ദുബായിൽ നിന്നുള്ള വിമാനത്തിലാണു കൊച്ചിയിലെത്തിയത്.
നടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ ഹൈക്കോടതി വ്യാഴാഴ്ച വരെ ഇടക്കാല മുൻകൂർജാമ്യം അനുവദിച്ചതിനു പിന്നാലെയാണു വിജയ് ബാബുവിന്റെ മടക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക