കോൺഗ്രസിൽ നിന്ന് വിട്ടുപോന്ന നേതാവ് ഹർദിക് പട്ടേൽ ഇനി ബിജെപിയിൽ. വ്യാഴാഴ്ച ഭാരതീയ ജനതാ പാർട്ടിയിൽ അംഗമാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. നേരത്തെ ഗുജറാത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് ഏറെ തലവേദനയുണ്ടാക്കിയ നേതാക്കളിൽ ഒരാളായിരുന്നു ഹർദിക് പട്ടേൽ.
ഇപ്പോഴിതാ അതേ നേതാവ് തന്നെ ബിജെപിയിൽ അംഗമാകുവാൻ ഒരുങ്ങുകയാണ്. ഗുജറാത്തിലെ ബിജെപി ആസ്ഥാനത്ത് വച്ച് സംസ്ഥാന അധ്യക്ഷൻ സി.ആർ പാട്ടീൽ ഹർദികിന് പാർട്ടി അംഗത്വം നൽകും. 2017 ൽ ഗുജറാത്തിൽ ബിജെപിയ്ക്ക് ഭരണം നിലനിർത്തുവാൻ സാധിച്ചിരുന്നുവെങ്കിലും നൂറ് സീറ്റ് തികയ്ക്കുവാൻ സാധിച്ചിരുന്നില്ല. ഇതിനുള്ള പ്രധാന കാരണം ഹർദിക്കിന്റെ നേതൃത്വത്തിൽ നടന്ന പട്ടേൽ സംവരണ പ്രക്ഷോഭമായിരുന്നു.
വിവാഹത്തിന് മുമ്പ് ഗൈനക്കോളജിസ്റ്റിനെ കാണണം; കാരണം ഇതാണ്
സംസ്ഥാന നേതൃത്വവുമായുള്ള അസ്വാരസ്യങ്ങളാണ് ഹർദികിന്റെ രാജിയിലേയ്ക്ക് നയിച്ചത്. പിന്നീട് സംവരണ സമവാക്യമുണ്ടാക്കി ഹർദിക്കിന്റെ പിന്തുണ കോൺഗ്രസിന് നൽകുവാൻ കപിൽ സിബൽ തയ്യാറെടുത്തു. എന്നാൽ, ഇവർ രണ്ടുപേരും അടുത്തടുത്ത് തന്നെ കോൺഗ്രസിൽ നിന്ന് പിൻവാങ്ങുന്ന സ്ഥിതിയാണ് ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക