ഫേസ്ബുക്ക് , ഇൻസ്റ്റഗ്രാം എന്നിവ മെറ്റയുടെ ഉത്പന്നങ്ങളാണ്. ഇപ്പോഴിതാ സ്വകാര്യത നയത്തിൽ പുതിയ അപ്ഡേറ്റ് നൽകുകയാണ് കമ്പനി. പുതിയ അപ്ഡേറ്റുകൾ സംബന്ധിച്ചുള്ള നോട്ടിഫിക്കേഷൻ ഉപയോക്താക്കൾക്ക് ഇതിനോടകം തന്നെ ലഭിച്ച് തുടങ്ങിയിട്ടുണ്ട്.
പുതിയ മാർഗ നിർദേശം ; രാത്രിയിലും ഇന്‍ക്വസ്റ്റ് നടത്താം
ഇത്തരത്തിലാണ് ഒരു ഉപഭോക്താവിന്റെ വിവരങ്ങൾ ഉപയോഗിക്കപ്പെടുന്നത് എന്നത് വേഗത്തിൽ മനസിലാക്കുന്നതിനുള്ള സംവിധാനം പുതിയ അപ്ഡേറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കുതിച്ച് ക്ഷീരമേഖല; ഒരു വര്‍ഷം കൊണ്ട് 6.14 കോടി ലിറ്റര്‍ പാല് ഉത്പാദനം കൂടി
മാത്രമല്ല, ആളുകൾക്ക് ഡിഫോൾട്ടായി അവരുടെ പോസ്റ്റുകൾ ആർക്കൊക്കെ കാണാനാകുമെന്നതിൽ കൂടുതൽ നിയന്ത്രണം കൊണ്ടുവരും. കൂടാതെ ഉപയോക്താക്കൾക്ക് കാണാനാകുന്ന പരസ്യങ്ങളുടെ നിലവിലുള്ള നിയന്ത്രണങ്ങൾ ഒരൊറ്റ ഇന്റർഫേസിലേക്ക് ഏകീകരിച്ചിട്ടുണ്ട്.
നേരത്തെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം ഉപഭോക്താക്കളുടെ ഡാറ്റ ഉപയോഗത്തിന്റെ പേരിൽ വലിയ വിമർശനം ഏറ്റുവാങ്ങിയവരാണ് മെറ്റ. ഇത് തിരുത്താനുള്ള ശ്രമമാണ് പുതിയ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക