ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തുകയാണ് അബുദാബി. ഇതിനായി അബുദാബി സാമ്പത്തിക വികസന വകുപ്പ്, അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി എന്നിവിടങ്ങളിൽ നിന്നുള്ള ഇൻസ്പെക്ടർമാർക്ക് അബുദാബി പരിസ്ഥിതി ഏജൻസി പരിശീലനത്തിനായി ശില്പശാല നടത്തിയിട്ടുണ്ട്.
ഒറ്റത്തവണ ഉപയോഗിക്കുന്നതിനായുള്ള പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തുന്നത് പ്രാബല്യത്തിൽ കൊണ്ടുവന്നു. പ്ലാസ്റ്റിക് നിരോധിക്കുന്നതിന്റെ ആദ്യഘട്ടമായിരിക്കും ഇപ്പോൾ നടപ്പിലാക്കുന്നത്.
വിവാഹത്തിന് മുമ്പ് ഗൈനക്കോളജിസ്റ്റിനെ കാണണം; കാരണം ഇതാണ്
മാത്രമല്ല, എമിറേറ്റിൽ ഇതുപോലുള്ള ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉപഭോഗം കുറയ്ക്കുകയും വീണ്ടും ഉപയോഗിക്കാവുന്ന രീതിയിലുള്ളവയെ പ്രോത്സാഹിപ്പിക്കുവാനുമാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക