ഉപഭോക്താക്കൾക്കായി എയർടെൽ പേയ്മെന്റ്സ് ബാങ്കിന്റെ പുതിയ ആനുകൂല്യം. ഉപഭോക്താക്കൾക്ക് വായ്പാ സൗകര്യം ലഭ്യമാക്കുകയാണ് ബാങ്ക്. മുത്തൂറ്റ് ഫിനാൻസിന്റെ സ്വർണ വായ്പക്ക് എയർടെലിന്റെ താങ്ക്സ് ആപ്പിലൂടെ അപേക്ഷിക്കുവാൻ സാധിക്കും.
ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കാറുണ്ടോ? എങ്കിൽ ഒന്ന് ശ്രദ്ധിക്കൂ
പണയം വയ്ക്കുന്ന സ്വർണത്തിന്റെ 75 ശതമാനത്തിനു വരെ വായ്പ നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്. എയർടെൽ പേയ്മെന്റ്സ് ബാങ്കിന്റെ ഉപഭോക്താക്കൾക്ക് പ്രത്യേക പ്രോസസ്സിംഗ് ചാർജ് ഒന്നും തന്നെ ഈടാക്കാതെ ആയിരിക്കും മുത്തൂറ്റ് ഫിനാൻസിൽ നിന്ന് സ്വർണ വായ്പ ലഭ്യമാകുക. മാത്രമല്ല, 50,000 രൂപയോ അതിനു മുകളിലോ ഉള്ള തുകയാണെങ്കിൽ വീട്ടിൽ എത്തിച്ചു തരുവാനും സൗകര്യമുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക