കാഞ്ഞങ്ങാട്: കാസര്‍കോട് കൊച്ചുമകളെ പീഡിപ്പിച്ച കേസില്‍ മുത്തച്ഛന് വിവിധ വകുപ്പുകളിലായി 12 വര്‍ഷം തടവ് വിധിച്ച് കോടതി. 2017-ലാണ് പീഡനം നടന്നത്.
70-കാരനെയാണ് ഹൊസ്ദുര്‍ഗ് അതിവേഗ കോടതി ജഡ്ജി സി.സുരേഷ് കുമാര്‍ തടവ് ശിക്ഷ വിധിച്ചത്. 15 വയസ്സുകാരിയായ മകളെ മുത്തച്ഛന് ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു കേസ്.
ഇന്ത്യന്‍ ശിക്ഷാനിയമം 354 (എ) പ്രകാരം രണ്ടുവര്‍ഷം, പോക്സോ നിയമപ്രകാരം രണ്ടുവകുപ്പുകളിലായി അഞ്ചുവര്‍ഷം വീതവുമാണ് ശിക്ഷ.
ശിക്ഷ ഒന്നിച്ച് അഞ്ചുവര്‍ഷം അനുഭവിച്ചാല്‍ മതിയെന്ന് വിധിന്യായത്തില്‍ പറയുന്നു. 20,000 രൂയാണ് പിഴയടയ്ക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക