അദിവി ശേഷ് നായകനാവുന്ന ചിത്രം ‘മേജർ’ രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് തീയറ്ററുകളിൽ എത്തിയത്. വലിയ പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ആദ്യ ദിനം മുതൽ ലഭിച്ചു കൊണ്ടിരിക്കുന്നത്.
കലാസാംസ്കാരിക രംഗത്തെ പ്രമുഖർ സിനിമയെ കയ്യടിയോടെയാണ് സ്വീകരിക്കുന്നത്. നടൻ അല്ലു അർജുനും സിനിമയെ പ്രശംസിച്ചു കൊണ്ട് രംഗത്തെത്തി.
ട്വിറ്ററിലൂടെയാണ് അല്ലു അർജുൻ തന്റെ അഭിപ്രായം പങ്കുവെച്ചത്. ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തിൽ തൊടുന്ന സിനിമയാണെന്ന് അല്ലു പറഞ്ഞു.
അദിവി ശേഷിന്റെ പ്രകടനത്തേയും അല്ലു അർജുൻ അഭിനന്ദിച്ചു. മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ധീരമായ ജീവിത കഥയാണ് ‘മേജർ’ പറയുന്നത്.
ആദ്യ ദിനം തന്നെ പ്രേക്ഷകർ വലിയ വരവേൽപ്പാണ് ചിത്രത്തിന് നൽകിയിരിക്കുന്നത്. രാജ്യസ്നേഹം കൊണ്ടും ആദരവ് കൊണ്ടും കണ്ണ് നിറഞ്ഞൊഴുകാതെ ആരും തീയേറ്ററിൽ നിന്ന് പോയിട്ടില്ല.
ഇന്ത്യ ഒട്ടാകെ ഉള്ള പ്രേക്ഷകർ സിനിമ തീരുമ്പോൾ എഴുന്നേറ്റ് നിന്ന് കയ്യടിച്ച് ആദരവർപ്പിക്കുകയാണ്. കേരളമടക്കം എല്ലാ സംസ്ഥാനങ്ങളിലും പല സ്ഥലങ്ങളിലും ഭാരത് മാതാ കീ ജയ് വിളികളോടെയാണ് പ്രേക്ഷകർ തീയേറ്റർ വിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക