കോഴിക്കോട്: തൃശ്ശൂരും കോഴിക്കോടുമായി രണ്ട് വാഹനാപകടങ്ങളില്‍ രണ്ട് മരണം. ചിറ്റിലപ്പിള്ളിയിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു.
പറപ്പൂർ പാണേങ്ങാടൻ വീട്ടിൽ നിജോ (22) ആണ് മരിച്ചത് . ഇന്ന് പുലർച്ചെയായിരുന്നു അപകടം.
കോഴിക്കോട് മുക്കത്ത് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. പട്ടാമ്പി സ്വദേശി മുഹമ്മദ് ഷിബിൽ ആണ് മരിച്ചത്.
കൂടെയുണ്ടായിരുന്ന ഷമീമിനെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ ഒരു മണിയോടുകൂടിയായിരുന്നു അപകടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക