5G-യിലൂടെ ഫോൺ കോളുകൾ ചെയ്യാനും സ്വീകരിക്കാനുമുള്ള കഴിവ് പ്രഖ്യാപിച്ച് ടി മൊബൈല്‍. വോയ്സ് ഓവർ 5G എന്നാണ് ഈ സാങ്കേതിക വിദ്യ അറിയപ്പെടുന്നത്.
ഇപ്പോൾ അമേരിക്കയിലെ പോർട്ട്ലാൻഡ്, ഒറിഗോൺ, യൂട്ടായിലെ സാൾട്ട് ലേക്ക് സിറ്റി എന്നിവിടങ്ങളില്‍ ടി-മൊബൈൽ ഈ സേവനം ലഭ്യമാക്കുന്നുണ്ട്.
ഈ വർഷം യുഎസിലുടനീളം കൂടുതൽ മേഖലകളിലേക്ക് വോയ്സ് ഓവർ 5G വ്യാപിപ്പിക്കാന്‍ പദ്ധതിയുണ്ട്. ടി മൊബൈലില്‍ സാംസങ്ങ് ഗ്യാലക്സി എസ് 21 ഉള്ള ഉപഭോക്താക്കൾക്ക് ഇതിനകം ഓവർ ന്യൂ റേഡിയോ പ്രയോജനപ്പെടുത്താം. അപ്ഡേറ്റിലൂടെ എസ്22 സീരീസ് പിന്തുണയ്ക്കും എന്നാണ് ടി-മൊബൈല്‍ പറയുന്നത്.
നിലവിലെ 5ജി സ്മാർട്ട്ഫോണുകൾക്ക് ഇപ്പോള്‍ വോയ്സ് ഓവർ 5G സാങ്കേതിക വിദ്യ ലഭിക്കില്ല. ഇപ്പോള്‍ 4G എല്ടിഇയെയാണ് ആശ്രയിക്കുന്നത്.
അതിനാൽ 5G അനുഭവത്തെ പൂര്‍ണ്ണമായും ഉള്‍കൊള്ളാന്‍ അതിന് സാധിക്കില്ല.
VoNR-ലേക്ക് കണക്റ്റ് ചെയ്തിരിക്കുന്ന ഉപഭോക്താക്കൾക്ക് വേഗത്തിലുള്ള കോൾ സജ്ജീകരണ സമയം ലഭിക്കുമെന്നും, കോളുകൾക്ക് മറുപടി നൽകുമ്പോഴും അവസാനിപ്പിക്കുമ്പോഴും ഉപഭോക്താക്കൾ 4ജി, 5ജി എന്നിവയ്ക്കിടയിൽ അങ്ങോട്ടും ഇങ്ങോട്ടും മാറേണ്ടതില്ലെന്നും ടി-മൊബൈൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക