മോട്ടോ ജി82 5ജി ജൂൺ 7 ന് ഇന്ത്യയിൽ പുറത്തിറങ്ങും. ഒരു ടീസറിലൂടെയാണ് ഔദ്യോഗികമായി പുറത്തിറക്കുന്ന തീയതി മോട്ടറോള സ്ഥിരീകരിച്ചത്.
അതേസമയം ഈ ഫോണിനായി ഒരു പ്രത്യേക ഫ്ലിപ്പ്കാർട്ട് മൈക്രോസൈറ്റും അവതരിപ്പിച്ചിട്ടുണ്ട്. ഫോണ്‍ പുറത്തിറങ്ങുന്നതിന് അനുബന്ധിച്ചുള്ള ഓഫറുകള്‍ ഇതില്‍ ലഭ്യമാകും.
യൂറോപ്പിലാണ് മോട്ടോ ജി82 5ജി (Moto G82 5G) ആദ്യമായി പുറത്തിറങ്ങിയത്. 120ഹെര്‍ട്സ് റിഫ്രഷ് റേറ്റുള്ള എഎംഒഎല്‍ഇഡി ഡിസ്പ്ലേയാണ് ഈ ഫോണിന്, 5,000എംഎഎച്ചാണ് ബാറ്ററി ലൈഫ്. സ്നാപ്ഡ്രാഗൺ 695 5ജി എസ്ഒസി ചിപ്പാണ് ഇതില്‍.
ഇന്ത്യയിലെ മോട്ടോ ജി സീരീസിലെ അടുത്ത സ്മാർട്ട്ഫോണിന്റെ ലോഞ്ച് തീയതി പ്രഖ്യാപിച്ച് മോട്ടറോള ട്വിറ്ററിൽ പോസ്റ്റ് ചെയ്തത് ഇങ്ങനെയയാണ്.
മോട്ടോ ജി82 5ജി ലോഞ്ച് തീയതി ജൂൺ 7-നാണ്. ഫോൺ രാജ്യത്ത് ഔദ്യോഗികമായി എത്തിയാലുടൻ ഫ്ലിപ്പ്കാർട്ട്, റിലയൻസ് ഡിജിറ്റൽ, മറ്റ് പ്രധാന റീട്ടെയിൽ ഔട്ട്ലെറ്റുകൾ എന്നിവയിൽ ഉപകരണം വാങ്ങാൻ ലഭ്യമാകും.
നേരത്തെ സൂചിപ്പിച്ചതുപോലെ, 5G സ്മാർട്ട്ഫോൺ ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്, ഇതില്‍ ഫോണിന്റെ പ്രധാന സവിശേഷതകൾ വ്യക്തമാണ്.
മൈക്രോസൈറ്റ് അനുസരിച്ച്, ഈ റൈഞ്ചിലുള്ള ഫോണില്‍ 50 മെഗാപിക്സൽ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) ക്യാമറ ഉള്‍പ്പെടുന്ന ആദ്യത്തെ ഫോണായിരിക്കും ഇത് എന്നാണ് പ്രധാന അവകാശവാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക