തിരുവനന്തപുരം: വനാതിർത്തിയിൽ ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖലയാക്കണമെന്ന സുപ്രീംകോടതി ഉത്തരവിൽ കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെടുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.
ജനവാസ മേഖലകളെ ബഫർ സോണിൽ നിന്ന് ഒഴിവാക്കുക എന്ന നിലപാട് തന്നെയാണ് സംസ്ഥാന സർക്കാരിന് ഉള്ളത്. അതിൽ ഉറച്ചു നിൽക്കുന്നു.
സുപ്രീംകോടതിയെ സമീപിക്കാൻ ഉള്ള വാതിലുകൾ തുറന്നു കിട്ടിയിട്ടുണ്ട്. കർഷകരുമായി ഏറ്റുമുട്ടലിന്റെ സാഹചര്യം ഇല്ലെന്നും മന്ത്രി പറഞ്ഞു.
കർഷക താൽപര്യം സംരക്ഷിക്കാൻ ഉള്ള വഴികളാണ് സർക്കാർ സ്വീകരിക്കുന്നത്. സുപ്രീം കോടതിയെ നേരിട്ട് സമീപിക്കാൻ സാധിക്കുമോ എന്നതാണ് പ്രധാനമായും പരിശോധിക്കുന്നത്.
കർഷകരെയും സർക്കാരിനെയും തമ്മിൽ തെറ്റിക്കാൻ ഗൂഡ ശ്രമം ഉണ്ടോ എന്ന് സംശയം ഉണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക