തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളിൽ വൻ വർധന ആയതോടെ ആശങ്ക ഉയരുന്നു. ഇന്നലെ 2271 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
എറണാകുളം ജില്ലയിലാണ് കൊവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനയുണ്ടായിരിക്കുന്നത്. 622 പേർക്കാണ് രോഗം ബാധിച്ചത്.
തിരുവനന്തപുരത്തും കേസുകൾ കൂടുകയാണ്. കോഴിക്കോട്, കോട്ടയം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും കേസുകൾ കൂടുന്നുണ്ട്. മരണ നിരക്കും കൂടി വരുന്നത് ആശങ്കയാവുന്നുണ്ട്.
പല സംസ്ഥാനങ്ങളിലും ഒരിടവേളത്ത് ശേഷം വീണ്ടും കേസുകളുയരുകയാണ്. ദില്ലി, മുംബൈ, ഹരിയാന ഉൾപ്പടെ വിവിധ സംസ്ഥാനങ്ങളിൽ കൊവിഡ് പൊസിറ്റിവിറ്റി നിരക്ക് കൂടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക